(ചിത്രം) കൊട്ടാരക്കര: പുത്തൂർ ടൗൺക്ലബ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്ത ു. ക്രിയേറ്റിവ് മാത്യൂസ് അധ്യക്ഷതവഹിച്ചു. പുത്തൂർ എസ്.ഐ ആർ. രതീഷ്‌കുമാർ ഓണക്കിറ്റ് വിതരണവും ഡി. മാമച്ചൻ ആതുര സഹായ വിതരണവും നിർവഹിച്ചു. വാർഡംഗം ഓമന സുധാകരൻ, കല്ലുമ്പുറം വസന്തൻ,സൗപർണിക രാധാകൃഷ്ണപിള്ള, എസ്.എൻ.പുരം ജയൻ, അമ്പിളിധരൻപിള്ള, കെ.ഗോപാലകൃഷ്ണപിള്ള, ടി.കെ. ജോർജ് കുട്ടി, ഒ. ചെറിയാൻ, പുത്തൂർ ശോഭനൻ എന്നിവർ സംസാരിച്ചു. നടീൽ വസ്തുക്കളുടെ വിതരണം (ചിത്രം) കുളത്തൂപ്പുഴ: ആദിവാസി -ദലിത് പിന്നാക്കവിഭാഗങ്ങളിൽ കാര്‍ഷികവൃത്തിയും കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പിൻെറ നേതൃത്വത്തിൽ വിവിധ തരം നടീൽ വസ്തുക്കളും കാര്‍ഷിക ഉൽപാദന ഉപാധികളും വിതരണം ചെയ്തു. കൃഷി അസി. ഡയറക്ടർ കെ. കുരികേശു സാധന സാമഗ്രികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത, കുളത്തൂപ്പുഴ കൃഷി ഒാഫിസർ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.