നിരോധനം ലംഘിച്ച്​ തീരക്കടലിൽ രാത്രി േട്രാളിങ്

തിരുവനന്തപുരം: രാത്രികാല ട്രോളിങ് നിരോധനം നിലനിൽക്കെ നൂറുകണക്കിന് ട്രോളിങ് ബോട്ടുകൾ വിഴിഞ്ഞത്തും അഞ്ചു തെങ്ങിലും തീരക്കടലിൽ രാത്രിയും ട്രോളിങ് നടത്തുന്നതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആരോപിച്ചു. വള്ളക്കാർ എതിർക്കുമ്പോൾ ട്രോളിങ് ബോട്ടുകാർ ആയുധങ്ങൾ ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുകയാണ് പതിവ്. തീരക്കടലിലെ സംഘർഷം ഒഴിവാക്കാൻ രാത്രിയും പകലും വിഴിഞ്ഞം, അഞ്ചുതെങ്ങ് തീരക്കടലിൽ പട്രോളിങ് ശക്തമാക്കാൻ മറൈൻ എൻഫോഴ്സ്മൻെറ് തയാറാകണമെന്ന് ജില്ല പ്രസിഡൻറ് വലേരിയൽ ഐസക്, ജില്ല സെക്രട്ടറി ജനറ്റ് ക്ലീറ്റസ് എന്നിവർ ആവശ്യപ്പെട്ടു. ഒരു വാടകബോട്ട് മാത്രമാണ് ഇപ്പോൾ പകൽ സമയം വിഴിഞ്ഞത്ത് പേട്രാളിങ് നടത്തുന്നത്. രണ്ട് സ്പീഡ് ബോട്ടാണ് വേണ്ടത്. ഫിഷറീസ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. Rv
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.