കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയ പ്രതിരോധത്തിന് കമ്യൂണിറ്റി ഷെല്‍ട്ടറുകൾ

തിരുവനന്തപുരം: പ്രളയ ഭീഷണി തുടർച്ചയായി നേരിടുന്ന കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിൽ കമ്യൂണിറ്റി ഷെൽട്ടറുകൾ നിർമ ിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുക ഉപയോഗിച്ചാകും നിർമാണം. ഇവ പ്രളയപ്രതിരോധ ശേഷിയുള്ളതായിരിക്കും. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എൻറര്‍പ്രൈസസ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തി‍ൻെറ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതുപയോഗിച്ച് കുട്ടനാട്ടില്‍ കമ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന് കെ.എസ്.എഫ്.ഇ മാനേജ്മൻെറും ജീവനക്കാരും താൽപര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പി‍ൻെറ കെയർ ഹോം പദ്ധതി മാതൃകയിലാണ് ഷെല്‍ട്ടറുകള്‍ നിർമിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കാൻ പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.