മെഡിക്കൽ കോളജ് ഹോസ്​റ്റലിൽ അതിക്രമിച്ചുകയറി പ്രശ്നമുണ്ടാക്കിയ

തിരുവനന്തപുരം: മദ്യപിച്ചെത്തി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പ്രശ്നമുണ്ടാക്കിയതിന് സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മെൻസ് ഹോസ്റ്റലിൽ മദ്യപിച്ച് വിദ്യാർഥികളെ ആക്രമിക്കുകയും ഹോസ്റ്റലിൽ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിലാണ് കൊല്ലം കച്ചേരി സ്വദേശിയും കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുമായ പബിൻ പയസ് (29) അറസ്റ്റിലായത്. ഇയാൾക്കൊപ്പം സംഭവത്തിൽ പങ്കുള്ള മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരായ തൃശൂർ ജില്ലയിൽ മുകുന്ദപുരം സ്വദേശിയും പി.ജി വിദ്യാർഥിയും മുൻ യൂനിയൻ ചെയർമാനുമായ നിതിൻ ജോർജ് (29), ആലപ്പുഴ ജില്ലയിൽ നില്ലക്കൽ സ്വദേശി വിപിൻ വി. പിള്ള (30) എന്നിവരെയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം. മദ്യപിച്ച് മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ പൂർവ വിദ്യാർഥികൂടിയായ പബിൻ പയസും മറ്റ് രണ്ടുപേരും ചേർന്ന് ഹോസ്റ്റലിലെ താമസക്കാരായ ചില വിദ്യാർഥികളുമായി വാക്കുതർക്കം ഉണ്ടാകുകയും ഇവർ വിദ്യാർഥികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഹോസ്റ്റലിൽ വാർഡൻ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവർ കസേരകളും ജനൽചില്ലുകളും തകർത്തു. തടയാനെത്തിയ വിദ്യാർഥികളെ ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തിയതോടെ മുങ്ങി. സംഭവം സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകി. ഇതിനു പുറമെ ഹോസ്റ്റൽ അന്തേവാസികളായ അമ്പതോളം വിദ്യാർഥികൾ ഒപ്പിട്ട കൂട്ടായ പരാതിയും പൊലീസിന് ലഭിച്ചു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും വിദ്യാർഥികളെ ആക്രമിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ ആർ.എസ് ശ്രീകാന്തിൻെറ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ മോഹൻ നായർ, സി.പി.ഒമാരായ ബൈജു, രാജേഷ്, ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. Ajith Kattackal Correspondent
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.