തിരുവനന്തപുരം: നഗരസഭ മെയിൻ ഓഫിസ് വളപ്പിലെ നഗര ഉപജീവന വിപണനകേന്ദ്രത്തിൻെറ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ രാഖി രവികു മാർ നിർവഹിച്ചു. നഗരസഭ എൻ.യു.എ.എം പദ്ധതിപ്രകാരം കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനത്തിനും നഗരത്തിലെ പാവപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉപജീവനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. മുട്ടട, ആലപ്പുറം ചിൽഡ്രൻസ് പാർക്കിലാണ് നഗരത്തിലെ ആദ്യത്തെ നഗര ഉപജീവനകേന്ദ്രം ആരംഭിച്ചത്. കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് ഇതിൻെറ ആദ്യ ഉപകേന്ദ്രം പാളയം കണ്ണിമേറ മാർക്കറ്റിൽ ആരംഭിച്ചു. രണ്ടാമത്തെ ഉപകേന്ദ്രത്തിൻെറ പ്രവർത്തനമാണ് നഗരസഭവളപ്പിൽ ആരംഭിച്ചത്. നഗരസഭക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വഞ്ചിയൂർ പി. ബാബു, പാളയം രാജൻ, സി. സുദർശനൻ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ ഐഷാ ബേക്കർ സ്വാഗതവും േപ്രാജക്ട് ഓഫിസർ പി. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.