കാക്കിയിട്ടും പിഞ്ചുകുഞ്ഞിനെ ആശ്വസിപ്പിച്ച്​ നേമം ​െപാലീസ്​

നേമം: കുഞ്ഞുങ്ങളെ വരുതിയിലാക്കാന്‍ കാക്കിക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നേമത്തെ പൊലീസുകാര്‍. ഈവര് ‍ഷംതന്നെ നടപ്പാക്കപ്പെടുമെന്നുകരുതുന്ന 'ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലീസിങ്ങി'ൻെറ മുന്നോടിയെന്നോണം കുഞ്ഞിനെ പരിരക്ഷിക്കാനും ലാളിക്കാനും അതിൻെറ കരച്ചില്‍ മാറ്റാനും പൊലീസുകാര്‍ നടത്തിയ ശ്രമം സ്റ്റേഷനിലെത്തിയ പൊതുജനങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചയായി. തിങ്കളാഴ്ച ഉച്ചയോടെ നിര്‍ഭയ വളൻറിയേഴ്‌സ് അംഗവും നേമം സ്വദേശിനിയുമായ രേവതി നേമം പൊലീസ് സ്റ്റേഷനിലെത്തിയത് രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായാണ്. പ്രളയദുരിതത്തില്‍ ഉഴലുന്നവര്‍ക്ക് തന്നാലാകുന്നവിധം ശേഖരിച്ച സാധനസാമഗ്രികള്‍ സ്റ്റേഷനിലെത്തിക്കുന്നതിനായിരുന്നു വന്നത്. സ്റ്റേഷൻെറ പടി കടന്നെത്തിയതോടെ കുഞ്ഞ് നിര്‍ത്താതെ കരച്ചില്‍ തുടങ്ങി. സാധനസാമഗ്രികള്‍ ശേഖരണസ്ഥലത്ത് എത്തിക്കുന്നതിനും എസ്.ഐയെ പരിചയപ്പെടുന്നതിനും വേണ്ടി സമയം ചെലവിട്ട ഇവരില്‍നിന്ന് കുഞ്ഞിനെ പൊലീസുകാര്‍ വാങ്ങി. അരമണിക്കൂറിനുശേഷം രേവതി തിരികെപ്പോകുമ്പോഴേക്കും കുഞ്ഞ് കരച്ചിൽ നിർത്തി. വ്യത്യസ്തത പുലര്‍ത്തുന്ന ഈ ദൃശ്യം സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നവര്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം നഗരപരിധിയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനാകാന്‍ ഒരുങ്ങുകയാണ് നേമം സ്റ്റേഷന്‍. ഇതിനുവേണ്ടി സ്റ്റേഷന് ഒമ്പതുലക്ഷം രൂപയാണ് അനുവദിച്ചത്. കുട്ടികള്‍ക്കായി പാര്‍ക്ക്, െറസ്റ്റ് റൂം തുടങ്ങിയവയാണ് സ്റ്റേഷനില്‍ നിർമിക്കാന്‍ പോകുന്നത്. തികച്ചും ശിശുസൗഹൃദ സ്റ്റേഷനാകാന്‍ തയാറെടുക്കുന്ന നേമം സ്റ്റേഷനിലെ പൊലീസുകാര്‍ തങ്ങള്‍ ചൈല്‍ഡ് ഫ്രണ്ട്‌ലിയാണെന്നു തെളിയിച്ചതുകൂടാതെ പൊതുജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതുകൂടിയായി ഈ ഊഷ്മള സൗഹൃദം. NIRBHAYA REVATHY VISIT @ NEMOM STATION__ nemom പ്രളയദുരിതബാധിതര്‍ക്കുള്ള സാധനസാമഗ്രികളുമായി എത്തിയ നിര്‍ഭയഅംഗം രേവതിയുടെ കുഞ്ഞിനെ നേമം സ്റ്റേഷനിലെ പൊലീസുകാര്‍ ലാളിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.