ക്ഷേത്രത്തിലെയും സ്‌കൂളുകളിലെയും മോഷണശ്രമം; പ്രതിയെ കസ്​റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

പ്രതി ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെത്തി നേമം: ജൂണ്‍ 30ന് കരമന കാഞ്ചീപുരം മാടന്‍കോവിലിലും ഗേള്‍സ്-ബോയ്‌സ് ഹയര്‍സ െക്കന്‍ഡറി സ്‌കൂളുകളിലും മോഷണശ്രമം നടത്തിയശേഷം ഒളിവിൽ കഴിയവെ കൊട്ടാരക്കര പൊലീസിൻെറ പിടിയിലായ പ്രതിയെ കരമന പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇടുക്കി സ്വദേശി സ്‌പൈഡര്‍ ജയരാജ് എന്നുവിളിക്കുന്ന ജയരാജിനെയാണ് (30) തിങ്കളാഴ്ച കൊട്ടാരക്കാര കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും സ്‌കൂളുകളിലെ ക്യാമറകളും മറ്റും വ്യാപകമായി നശിപ്പിച്ച പ്രതി യാതൊന്നും മോഷ്ടിക്കാതെ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരുമാസത്തിനുശേഷം കൊല്ലത്തെ ഒരു മോഷണശ്രമത്തിനിടെ കൊട്ടാരക്കര പൊലീസാണ് പിടികൂടുന്നത്. തിരുനെല്‍വേലി പാളയംകോട്ടയിലെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ജയരാജ് നടത്തുന്ന ആദ്യ മോഷണശ്രമമായിരുന്നു കരമനയിലേത്. തെളിവെടുപ്പിനിടെ പ്രതി, താന്‍ കാണിക്കവഞ്ചി കുത്തിത്തുറക്കാനും സ്‌കൂളുകളുടെ വാതിലുകള്‍ പൊളിക്കാനും ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസിന് നല്‍കി. ചില ആയുധങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും മറ്റു ചിലവ ഒളിപ്പിച്ചനിലയിലുമായിരുന്നു കണ്ടെത്തിയത്. വിശദമായ തെളിവെടുപ്പിനുശേഷം പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.