തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് വളയും പണവും നൽകി പി.കെ. ശ്രീമതിയും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും. മുൻ എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. പി.കെ. ശ്രീമതി ഒാഫിസിലെത്തിയാണ് മുഖ്യമന്ത്രിക്ക് ഇത് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻെറ ഭാര്യ ടി. കമല 50,000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.