തിരുവനന്തപുരം: വിമാനയാത്രക്കൂലി 500 ശതമാനത്തോളം വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ കേന്ദ്രസര്‍ക്കാറിൻെറ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള പ്രവാസി ഫെഡറേഷന്‍ പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും കേരള പ്രവാസി ഫെഡറേഷൻെറ നേതൃത്വത്തില്‍ ആഗസ്റ്റ് 26ന് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം എം.പിയും ജനറല്‍ സെക്രട്ടറി പി.പി. സുനീറും അറിയിച്ചു. അവധിക്കാലത്തെ കൊള്ളയടിയുടെ ഉത്സവമായാണ് വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ജനങ്ങളാണ് ഇതിൻെറ ഏറ്റവും വലിയ ഇരകളാകുന്നത്. സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസിസമൂഹത്തെ അപമാനിക്കുന്ന വിമാനക്കമ്പനികളുടെ നടപടി കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാറിൻെറ മൗനം ആക്ഷേപാര്‍ഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.