ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് ബിവറേജ് കോർപറേഷൻെറ മദ്യ ലോറികളിൽനിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേരെ ആറ്റിങ്ങൽ പൊല ീസ് പിടികൂടി. തൃശൂർ പീച്ചി പയ്യാനം കോളനിക്ക് സമീപം തെങ്ങുംതോട്ടത്തിൽ വീട്ടിൽ ജയ്സ് (28), തൃശൂർ പയ്യാനം സുബ്രഹ്മണ്യൻ കോവിലിന് സമീപം മുളയിൽ ഹൗസിൽ നിതിൻ (27) എന്നിവരാണ് പിടിയിലായത്. ബിവറേജസ് കോർപറേഷൻെറ ഗോഡൗണിന് സമീപം പാർക്കുചെയ്തിരിക്കുന്ന ലോറികളിൽനിന്ന് സ്ഥിരമായി മദ്യക്കുപ്പികൾ മോഷണം പോകുന്നുെവന്ന് വാളക്കാട് കോളൂർ ഹൗസിൽ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രതികൾ മറ്റൊരു ലോറിയിൽ മദ്യം കൊണ്ടുവന്ന് ഇറക്കുന്നതിന് ദിവസങ്ങളായി ഐ.ടി.ഐക്ക് എതിർവശത്തെ റോഡിൽ കാത്തുകിടക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.