തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറിയും സെക്രേട്ടറിയറ്റിലെ സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയും വീണ്ടും ഇടയുന ്നു. പ്രളയ ദുരിതാശ്വാസ സഹായത്തിനുള്ള നോട്ടീസ് വിതരണത്തെ ചൊല്ലിയാണ് ഇത്തവണ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയും ഇടത് യൂനിയനും തമ്മിൽ തർക്കം. സ്ഥാനക്കയറ്റ, സ്ഥലംമാറ്റ പട്ടിക അനധികൃതമായി തയാറാക്കിയതിൻെറയും സംഘടനക്ക് താൽപര്യമുള്ളയാളെ തഴഞ്ഞ് മറ്റൊരാളെ സുപ്രധാന തസ്തികയിൽ നിയമിച്ചതിനെയും ചൊല്ലി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതിയ തർക്കം. ജോലിസമയത്ത് നോട്ടീസ് നൽകാൻ കഴിഞ്ഞദിവസം ഓഫിസിലെത്തിയ യൂനിയൻ നേതാക്കളോട് ഇറങ്ങിപ്പോകാൻ സിൻഹ ആവശ്യപ്പെെട്ടന്നാണ് ആക്ഷേപം. തൻെറ ഓഫിസിലെ ജീവനക്കാർക്ക് നോട്ടീസ് വിതരണം ചെയ്യുന്നത് സെക്രട്ടറി തടഞ്ഞതോടെ തർക്കമായി. ജോലി സമയത്ത് സംഘടന പ്രവർത്തനം അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്. പക്ഷേ സെക്രട്ടറിയുടെ എതിർപ്പ് അവഗണിച്ചും യൂനിയൻ നേതാക്കൾ നോട്ടീസ് വിതരണംചെയ്തു. അതേസമയം, നോട്ടീസ് വിതരണം തടഞ്ഞില്ലെന്നും വന്നവരോട് കാര്യങ്ങൾ തിരക്കുകയായിരുന്നു എന്നാണ് സെക്രട്ടറിയുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നത്. ഓഫിസ് സമയത്ത് പ്രചാരണം പാടില്ലെന്ന ചട്ടം സംഘടന നേതാക്കളെ ഒാർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സിൻഹക്കെതിരെ യൂനിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊതുഭരണ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ ഇടത് സംഘടനയും ഏറെക്കാലമായി ഏറ്റുമുട്ടലിൻെറ പാതയിലാണ്. യൂനിയൻെറ ആവശ്യപ്രകാരം ഭരണത്തിൻെറ തുടക്കകാലത്ത് മാറ്റിയ പൊതുഭരണ സെക്രട്ടറിയെ മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തിരികെ കൊണ്ടുവരികയായിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ യൂനിയൻ നോട്ടീസിറക്കി പ്രതിഷേധിച്ചു. ഇതിൻെറ പേരിൽ ചില യൂനിയൻ നേതാക്കള്‍ക്കെതിരെ സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിച്ചതോടെ പോര് കനത്തു. പിന്നാലെ സംഘടനക്ക് താൽപര്യമുള്ളയാളെ തഴഞ്ഞ് സുപ്രധാന തസ്തികയിൽ മറ്റൊരാളെ നിയമിച്ചതിനെ ചൊല്ലി ഏറ്റുമുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.