അബ്​ദുൽ റഹ്​മാ​െൻറ കുടുംബത്തിന് ഫിഷറീസ് വകുപ്പി​െൻറ ധനസഹായം

അബ്ദുൽ റഹ്മാൻെറ കുടുംബത്തിന് ഫിഷറീസ് വകുപ്പിൻെറ ധനസഹായം കോവളം: മത്സ്യബന്ധത്തിനിടെ തിരയടിയിച്ച് വള്ളം മറിഞ്ഞ ് മരിച്ച മത്സ്യത്തൊഴിലാളി വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻെറ കുടുംബത്തിന് ഫിഷറീസ് വകുപ്പ് അടിയന്തര ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ 10,000 രൂപയാണ് ധനസഹായമായി നൽകിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ തിരുവനന്തപുരം റീജനൽ എക്‌സിക്യൂട്ടിവ് ജെ. ജയശ്രീ അബ്ദുൽ റഹ്മാൻെറ വീട്ടിലെത്തി ഭാര്യ സുബൈദക്ക് തുക കൈമാറി. വിഴിഞ്ഞം ഫിഷറീസ് അസി.ഡയറക്ടർ രാജീവും ഒപ്പമുണ്ടായിരുന്നു. കടലിൽ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് തുകയടക്കമുളള 10 ലക്ഷം രൂപയുടെ ധനസഹായവും ഇവർക്ക് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.