അനധികൃത മദ്യവിൽപന: ഒരാൾ അറസ്​റ്റിൽ

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ കാപ്പിൽ കണ്ണംമൂട് മേഖലയിൽ അനധികൃത മദ്യവിൽപന നടത്തിവന്നയാൾ അറസ്റ്റിൽ. ഇടവ തെങ്ങ ുവിള കിഴക്കതിൽ വീട്ടിൽ വിക്രമൻ നായരാണ് (65) അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് വർക്കല റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ടര ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. മുമ്പും ഇയാൾ അബ്കാരി കേസിൽ അറസ്റ്റിലായിട്ടുണ്ട്. റേഞ്ച് ഇൻസ്പെക്ടർ എം. മഹേഷ്, പ്രിവൻറീവ് ഓഫിസർ എ. ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ്. ടി.എസ്, മഹേഷ്.എം.യു, പ്രണവ്.യു.പി, ഷിജു .ടി, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സുചി എസ്.പിള്ള, ഡൈവർ അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. വർക്കല റേഞ്ച് പരിധിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഔദ്യോഗിക നമ്പറായ 9400069424 ൽ വിളിച്ചറിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. 14 VKL 5 exiese arrest vikraman nair 65@varkala ഫോട്ടോ കാപ്ഷൻ അനധികൃത മദ്യവിൽപന: അറസ്റ്റിലായ വിക്രമൻനായർ 55
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.