തിരുവനന്തപുരം: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന മുഴുവൻ ആൾക്കാരെയും വ്യാപാരി വ്യവസായി ഏകോപനസമിതി നേരിട്ട് സഹായിക്കും. പ്രളയത്തിൽ സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികളെയും വീടും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ട പൊതുജനങ്ങളെയും സഹായിക്കാൻ ഫണ്ട് സ്വരൂപിക്കാൻ അടിയന്തരമായി കൂടിയ ജില്ല ഭാരവാഹികളുടെ യോഗം തീരുമാനമെടുത്തു. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് ധനസഹായം നൽകാൻ മുഴുവൻ വ്യാപാരികളും ഒരുദിവസത്തെ വേതനം നൽകണമെന്ന് ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ അഭ്യർഥിച്ചു. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി വൈ. വിജയൻ, ഭാരവാഹികളായ ധനീഷ്ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻനായർ, കല്ലയം ശ്രീകുമാർ, ഗോപകുമാർ, ഷിറാസ്ഖാൻ, വെള്ളനാട് സുകുമാരൻനായർ, രാജേന്ദ്രൻനായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.