ദേശീയ തേനീച്ചകർഷകസംഗമവും തേൻമേളയും ഏഴ്​ മുതൽ

തിരുവനന്തപുരം: തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒാഫ് ഇൻഡിജിനിസ് എപ്പികൾചറിസ്റ്റിൻെറ 11ാം വാർഷികത്തോടനുബന്ധിച്ച് നബാർഡ്, ഖാദി ഗ്രാമവ്യവസായ കമീഷൻ, സംസ്ഥാന ഹോർട്ടി കൾചർ മിഷൻ, ഹോർട്ടി കോർപ്, ഫാർമിങ് കോർപറേഷൻ എന്നിവരുടെ സഹകരണത്തിൽ ദേശീയ തേനീച്ചകർഷക സംഗമവും തേൻമേളയും സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന സംഗമം ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. ഗുണേമന്മയുള്ള തേൻ രൂപപ്പെടുത്തുന്നതിനുള്ള സാേങ്കതികവിദ്യയെക്കുറിച്ച് പുണെയിലെ ശാസ്ത്രജ്ഞൻ ഡോ. വാക്ലെ പരിശീലനം നൽകും. തേൻമേളയിൽ ചെറുതേൻ, വൻതേൻ, കാട്ടുതേൻ, കൂർഗ് തേൻ, അടതേൻ, മുരിങ്ങതേൻ, സൂര്യകാന്തി തേൻ, തേനുൽപാദനങ്ങൾ ഇവയുടെ പ്രദർശനവും വിൽപനയുമുണ്ടാകും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ദേവനേശൻ അറിയിച്ചു. രജിസ്ട്രേഷൻ േഫാറം ഫിയ വെബ്സൈറ്റ് www.fiahoneybee.com ൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: 9946340255
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.