തിരുവനന്തപുരം: കല്ലടിമുഖം ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻതുക വാതുവെച്ച് ചീട്ടുകളി നടത്തിയ സംഘത്തെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കല്ലടിമുഖം തച്ചൻവിളാകം സജു (43), കൊഞ്ചിറവിള മേലേപ്പുറം രാം പ്രേമളപുരം അറുബമ മുടുമ്പിൽ വീട്ടിൽ സനൽകുമാർ (39), മണക്കാട് ചിറപാലം ആറ്റുവരമ്പിൽ വീട്ടിൽ രവി (50), മണക്കാട് വില്ലേജിൽ കൊഞ്ചിറവിള ടി.സി 22/ 492(2) മനോജ്കുമാർ (37), കല്ലടിമുഖം ടി.സി 48/759 ശശി (57), ആറ്റുകാൽ ടി.സി 22 / 365 വിനോദ് (36), പാപ്പനംകോട് കൊല്ലംകോണം വടക്കേക്കര വീട്ടിൽ രവീന്ദ്രൻ (50), കാലടി കോട്ടയിൽവീട് ടി.സി 50/582 അരവിന്ദ് (41) എന്നിവരെയാണ് േഫാർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 9,080 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ. ഷെറി, സി.പി.ഒമാരായ ശ്രീജിത്ത്, റെജി, അരുൺ, ശരത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.