തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന അക്ഷരശ്രീ സാക്ഷരത തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പത്താംതരം, ഹയർ സെക്കൻഡറി തുല്യത തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്നു. യോഗം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ-കായികകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി. സുദർശനൻ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വഞ്ചിയൂർ പി. ബാബു സംസാരിച്ചു. സംസ്ഥാന സാക്ഷരത മിഷൻ അസി. ഡയറക്ടർ കെ. അയ്യപ്പൻ നായർ, റിസോഴ്സ് പേഴ്സൻമാരായ യൂസുഫ്, കുമാർ, അഷ്റഫ് ഷ എന്നിവർ ക്ലാസെടുത്തു. അക്ഷരശ്രീ പ്രോജക്ട് കോഒാഡിനേറ്റർ ബി. സജീവ് സ്വാഗതവും ജില്ല സാക്ഷരത മിഷൻ കോഒാഡിനേറ്റർ പി. പ്രശാന്ത്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.