എസ്.എഫ്.െഎക്ക് രക്തരക്ഷസിൻെറ സ്വഭാവം; എ.െഎ.എസ്.എഫിനെ തിരുത്തി സി.പി.െഎ ജില്ല സെക്രട്ടറി പരാമർശം ഉണ്ടാകാൻ പാടില് ലായിരുന്നു കണ്ണൂര്‍: എസ്.എഫ്.െഎക്ക് രക്തരക്ഷസിൻെറ സ്വഭാവമാണെന്ന എ.െഎ.എസ്.എഫ് ജില്ല സമ്മേളനത്തിലെ പരാമർശം വെട്ടി സി.പി.െഎ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാർ. ജില്ലസമ്മേളനത്തിൻെറ ഭാഗമായുള്ള പൂർവകാല നേതൃസംഗമം ഉദ്ഘാടനം ചെയ്യവെയാണ് ജില്ലസമ്മേളനത്തിൻെറ പ്രവർത്തന റിപ്പോർട്ടിലെ പ്രകോപനപരാമർശങ്ങളെ അഡ്വ. പി. സന്തോഷ് കുമാർ വിമർശിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ എ.െഎ.എസ്.എഫിൽനിന്ന് ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് സ്വാധീനമുള്ള കാമ്പസുകളില്‍ മറ്റു സംഘടനകളെ കടത്തിവിടില്ല എന്ന വാശി പണ്ടും എസ്.എഫ്.ഐയിലെ ചില പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോളജ് കാലങ്ങളായി അങ്ങനെയുള്ള കേന്ദ്രമാണ്. അക്രമം നടത്തുന്നവരും ഏകാധിപത്യ പ്രവണതകള്‍ ഉള്ളവരും എസ്.എഫ്.ഐയില്‍ ഉണ്ടെന്നുള്ളകാര്യം സത്യമാണ്. എന്നാല്‍, ആ സംഘടന അത്തരത്തിലുള്ളതാണെന്ന് കരുതേണ്ട കാര്യമില്ല. ജില്ല സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍, രക്തരക്ഷസ് എന്നൊക്കെ എസ്.എഫ്.ഐയെ വിശേഷിപ്പിച്ചത് ശരിയാണെന്ന് താന്‍ കരുതുന്നില്ല. അത്തരത്തില്‍ ഒരു പരാമര്‍ശം എ.ഐ.എസ്.എഫിൻെറ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.