ചന്ദ്രയാൻ-2: ഭ്രമണപഥം ‍ഉയർത്തുന്നത് വ്യാഴാഴ്ച -എസ്. സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാനെ വിക്ഷേപിച്ച ഭ്രമണപഥം വളരെ മികച്ചതായതിനാല്‍ വ്യാഴാഴ്ച മാത്രമേ ഭ്രമണപഥം ഉയര്‍ത്തല് ‍ വേണ്ടിവരൂവെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ്. ചന്ദ്രയാന്‍ 2ൻെറ വിജയകരമായ വിക്ഷേപണത്തിന് ശേഷം തലസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ഭ്രമണപഥത്തില്‍ വിക്ഷേപിക്കാനായതിനാല്‍ തൽക്കാലം ഭ്രമണപഥം ഉയര്‍ത്തല്‍ വേെണ്ടന്നുവെക്കുകയായിരുന്നു. 15ന് വിക്ഷേപിക്കാന്‍ തയാറെടുത്തെങ്കിലും ചെറിയൊരു തകരാര്‍ കാരണം മാറ്റിവെക്കേണ്ടിവന്നു. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍തന്നെ അത് പരിഹരിച്ച് ഇന്ത്യ ഈ രംഗത്തെ വലിയ ശക്തിയാണെന്ന് തെളിയിച്ചു. ജി.എസ്.എല്‍.വിയുടെ നാലാമത്തെ വിക്ഷേപണത്തില്‍തെന്ന ഇത്രയും വലിയ വിജയം നേടാനായി. റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളുള്ള തിരുവനന്തപുരത്തിനും സമീപസ്ഥലമായ മഹേന്ദ്രഗിരിക്കുമൊക്കെ ഇത് വലിയ വിജയമാണെന്നും സോമനാഥ് പറഞ്ഞു. വിമാനത്താവളത്തിലെത്തിയ സംഘത്തെ ഐ.എസ്.ആര്‍.ഒയുടെ വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ സ്വീകരിച്ചു. എല്‍.പി.എസ്.സി ഡയറക്ടര്‍ വി. നാരായണന്‍, ചന്ദ്രയാന്‍-2 മിഷന്‍ ഡയറക്ടര്‍ ജെ. ജയപ്രകാശ്, ഐ.ഐ.എസ്.യു ഡയറക്ടര്‍ സാം ദയാല ദേവ്, ചന്ദ്രയാന്‍-2 ദൗത്യത്തിലെ മിഷന്‍ ഡയറക്ടര്‍ കെ.സി. രഘുനാഥപിള്ള, അസോസിയേറ്റ് ഡയറക്ടര്‍ പി.എം. എബ്രഹാം, വി.എസ്.എസ്.സി ക്വാളിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ വത്സല എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.