കുപ്രസിദ്ധ മോഷ്​ടാവ് ആട് മണി അറസ്​റ്റില്‍

വർക്കല: തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 30ല്‍ പരം കവര്‍ച്ച കേസുകളില്‍ പ്രതിയായ ആട് മണി എന്നു വിളിക്കുന്ന കൊട ്ടിയം കൊട്ടുംപുറം ചരുവിളവീട്ടിൽ മണി (43) അറസ്റ്റിലായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് ഫാൻറം പൈലിയുമായി ചേര്‍ന്ന് മൂന്ന് പോത്തുകളെയും എട്ട് ആടുകളെയും മോഷ്ടിച്ച കേസിലാണ് ആട് മണിയെ കൊട്ടിയത്തുനിന്നും അറസ്റ്റ് ചെയ്തത്. 2000 മുതല്‍ 2013 വരെ കൊല്ലം ജില്ലയിലെ കൊട്ടിയം, പുനലൂര്‍, പാരിപ്പള്ളി, പരവൂര്‍ പൊലീസ് സ്റ്റേഷനുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌, മംഗലപുരം, ആറ്റിങ്ങല്‍, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലുമായി മുപ്പതോളം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് മണി. 2013ല്‍ ആറ്റിങ്ങലില്‍ അറസ്റ്റിലായ മണി ആറ് മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനാകുകയും വീണ്ടും മോഷണം തുടരുകയായിരുന്നു. 2008ൽ പുനലൂര്‍ ഇളമ്പൽ ഡോ. മോഹന്‍കുമാറിൻെറ വീട്ടില്‍നിന്ന് 17 പവൻെറ സ്വര്‍ണക്കവർച്ച കൊട്ടിയം തഴുത്തല ഗണപതി വിലാസത്തില്‍ രാമചന്ദ്രൻെറ വീട്ടില്‍നിന്ന് 30 പവൻെറ സ്വര്‍ണക്കവര്‍ച്ച, പരവൂര്‍ പൂതക്കുളം ലീല വിലാസത്തില്‍ ജാനകിയമ്മയുടെ വീട്ടില്‍നിന്ന് 16 പവൻെറ സ്വര്‍ണക്കവര്‍ച്ച, പാരിപ്പള്ളി കുളമട ശ്രീധര വിലാസത്തില്‍ ജയകുമാറി‍ൻെറ വീട്ടില്‍നിന്ന് 22 പവൻെറ സ്വര്‍ണം കവര്‍ച്ച ചെയ്തതിലും പാരിപ്പള്ളി കല്ലുവാതാക്കല്‍ പഞ്ചായത്ത്‌ സ്കൂൾ കുത്തിത്തുറന്ന് മോഷ്ടിച്ച കേസിലും പ്രതിയാണ്. ആറ്റിങ്ങല്‍ പൊലീസ് പരിധിയിൽ 2013ല്‍ അവനവഞ്ചേരി ഗണേശ വിലാസത്തില്‍ സഹദേവ‍ൻെറ വീട് കുത്തിത്തുറന്ന് 18 പവൻെറ സ്വര്‍ണക്കവര്‍ച്ച, മാമം ഊരൂപൊയ്ക ക്ഷേത്ര കവര്‍ച്ച, ആറ്റിങ്ങല്‍ പൂവന്‍പാറ വിളയില്‍ വീട്ടില്‍ ഗിരീഷിൻെറ വീട്ടില്‍ കവര്‍ച്ച, ചിറയിന്‍കീഴ്‌ അഴൂര്‍ മാധവ വിലാസത്തില്‍ ജഗദീഷി‍ൻെറ വീട് കുത്തിത്തുറന്ന് 15 പവൻെറ സ്വർണക്കവര്‍ച്ച, മംഗലപുരം പൊലീസ് പരിധിയില്‍ സ്ത്രീകളെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. ആറ്റിങ്ങല്‍, പുനലൂര്‍, പരവൂര്‍ കോടതികളിലും തിരുവനന്തപുരം ജില്ല കോടതിയിലുമായി ആട് മണിക്ക് നിരവധി വാറണ്ടുകള്‍ നിലവിലുണ്ട്. 2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇയാൾ ഭാര്യവീടായ ചിറയിന്‍കീഴ്‌ ആനത്തലവട്ടത്ത് താമസിച്ചു വന്നിരുന്ന സമയത്താണ് ചിഞ്ചിലം സതീശനുമായി ചേര്‍ന്ന് മോഷണങ്ങള്‍ നടത്തിയത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷ്ടിക്കാന്‍ കയറുന്ന സമയം അവരെ ഉപദ്രവിക്കുന്നതും പതിവാണ്. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ. മധുവിന് കിട്ടിയ രഹസ്യ വിവരത്തി‍ൻെറ അടിസ്ഥാനത്തില്‍ വര്‍ക്കല സർക്കിൾ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, എസ്.ഐമാരായ ശ്യാംജി, ചന്ദ്രബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയപ്രസാദ്, നസറുല്ല, സിവിൽ പൊലീസ് ഓഫിസർമാരായ അന്‍സാര്‍, ജിജിന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ കൊട്ടിയത്തുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. File name 21 VKL 1 arrest mani@varkala ഫോട്ടോ കാപ്ഷൻ വർക്കല പൊലീസ് അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് മണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.