ഓച്ചിറ: പതിനാല് വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ഓച്ചിറ െപാലീസ് അറസ്റ്റ് ചെയ്തു. ആലപ ്പുഴ വള്ളികുന്നം കടുവാനാൽ സ്വദേശിയാണ് അറസ്റ്റിലായത്. ഭാര്യയും മക്കളുമുള്ള ഇയാൾ വിവാഹബന്ധം വേർപെടുത്തിനിന്ന യുവതിയുമായി നാല് വർഷമായി ഒന്നിച്ച് ജീവിക്കുകയായിരുന്നു. അന്നുതൊട്ട് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയെ ഇയാൾ പ്രകൃതിവിരുദ്ധം ഉൾപ്പെടെ നിരന്തരം പീഡിപ്പിച്ച് വരുകയായിരുന്നു. തുടർന്ന് കുട്ടിയെ അമ്മ ആലപ്പുഴ ജില്ലയിലെ അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവിടെനിന്നും കുട്ടിയെ വിളിച്ചുകൊണ്ടുവന്ന് പീഡനം തുടർന്നു. പീഡനം അസഹ്യമായതോടെ കുട്ടി വീട്ടിലേക്ക് വരാൻ വിസമ്മതിച്ചു. കാര്യം അന്വേഷിച്ച അനാഥാലയത്തിലെ അധ്യാപകരോട് കുട്ടി വിവരം പറഞ്ഞു. അവർ ആലപ്പുഴ ശിശുക്ഷേമസമിതി അധികൃതരെ വിവരം ധരിപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. പീഡനം നടന്നത് ക്ലാപ്പനയിലെ വീട്ടിൽ വെച്ചായതിനാൽ കേസ് ഓച്ചിറ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.