സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഓപറേറ്റിവ് വര്‍ക്കേഴ്‌സ് ഫെഡറേഷൻെറ (കെ.സി.ഡബ്ല്യു.എഫ്) നേതൃത്വത ്തില്‍ . സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എഫ് സംസ്ഥാന പ്രസിഡൻറ് കൃഷ്ണന്‍ കോട്ടുമല അധ്യക്ഷത വഹിച്ചു. സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമീഷന്‍ രൂപവത്കരിക്കുക, സഹകരണജീവനക്കാരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കലക്ഷന്‍ ഏജൻറുമാരുടെയും അപ്രൈസര്‍മാരുടെയും സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന ചട്ടം ഭേദഗതി റദ്ദ് ചെയുക, കണ്‍സ്യൂമര്‍ ഫെഡിലെ ജിവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ്, സി.എ. അജീര്‍, പി.ആർ.എന്‍. നമ്പീശന്‍, എം.ആർ. മനോജ്, അഷറഫ് മണക്കടവ്, പി.ജി. മധു, ജ്യോതി പേയാട്, പി. സുഭാഷ്, പി. രജീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.