കൊല്ലം: നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ കാറ്റിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ കാണാതായി. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. തമിഴ്നാട് കൊല്ലങ്കോട് നീരോടി പൊഴിയൂർ സ്വദേശികളായ രാജു, ജോൺ ബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. നിക്കോളാസ്, സ്റ്റാലിൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. സ്റ്റാലിൻെറ ഉടമസ്ഥതയിലുള്ള സൻെറ് നിക്കോളാസ് (താതായുസ് മാതാ) എന്ന സ്റ്റോർ വള്ളം വ്യാഴാഴ്ചയാണ് നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. വെള്ളിയാഴ്ച തിരികെ എത്തുമ്പോൾ നീണ്ടകരക്ക് പടിഞ്ഞാറുെവച്ചു കാറ്റിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരും കാക്കത്തോപ്പ് തീരം ലക്ഷ്യമാക്കിയാണ് നീന്തിയത്. കാണാതായവരിൽ രണ്ടുപേർ കാക്കത്തോപ്പ് തീരംവരെ എത്തിയതായാണ് കോസ്റ്റ് ഗാർഡിൻെറ നിഗമനം. മറിഞ്ഞ വള്ളം ശക്തികുളങ്ങര മരുത്തടി ഭാഗത്ത് അടിഞ്ഞു. മറൈൻ എൻഫോഴ്സ്മൻെറും കോസ്റ്റൽ പൊലീസും തിരച്ചിൽ ആരംഭിച്ചു. നേവിയുടെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.