കാട്ടാക്കട: മൈലോട്ടുമൂഴി-പട്ടകുളം റോഡിലെ ഇരുവശത്തേയും കാട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പൂവച്ചൽ ഗ്രാമപഞ്ചാ യത്തിലെ ആനാകോട്, കാർത്തികപറമ്പ്, ഓണംകോട്, കോവിൽനട എന്നിവിടങ്ങളിലേക്കുള്ള രണ്ട് കിലോമീറ്റർ വരുന്ന റോഡാണിത്. ഇരുവശത്തും പത്തടിയോളം പൊക്കത്തിലാണ് കാട് മൂടിയത്. പലപ്പോഴും വിജനമായ റോഡിൽ കാട് മൂടിയതോടെ പിടിച്ചുപറിക്കാരുടെയും സാമൂഹികവിരുദ്ധരുടെയും കേന്ദ്രമാണ് ഈ ഭാഗം. കഴിഞ്ഞദിവസം ഈ റോഡിൽ െവച്ചാണ് ഹൈസ്കൂള്‍ വിദ്യാർഥിനിയുടെ രണ്ട് പവൻ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചുകടന്നത്. ഇവിടെ മാലിന്യം തള്ളുന്നതും പതിവായി. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പട്ടകുളത്തുള്ള വീരണകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലും സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്കുമൊക്കെ നിരവധി കുട്ടികൾ കടന്നുപോകുന്ന റോഡുമാണിത്. എല്ലാ വർഷവും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഈ ഭാഗത്തെ കാട് തെളിക്കാറുണ്ട്. എന്നാൽ, ഇക്കൊല്ലം പണി നടന്നിട്ടില്ല. ഈ റോഡ് പ്രധാനറോഡുമായി ചേരുന്ന മൈലോട്ടുമൂഴിയിലെ തോടിന് കുറുകെയുള്ള പാലം തുറക്കാത്തതിനാലാണ് പണി ചെയ്യാത്തതെന്നാണ് പഞ്ചായത്ത് പറയുന്നത്. 20ajithktda6, kadu moodiya mailottumoozhi- pattakulam rodu മൈലോട്ടുമൂഴി പട്ടകുളം റോഡ് വഴിയാത്രക്കാരിൽ ഭീതി നിറക്കുന്നു ഇരുവശവും ഒരാൾ പൊക്കത്തിൽ കാടുമൂടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.