സാമൂഹിക ബാധ്യതക്കപ്പുറം ബാങ്കുകൾക്ക്​ പ്രിയം കുത്തകകളുടെ താൽ​പര്യം -ചെന്നിത്തല

തിരുവനന്തപുരം: ബാങ്കുകൾ ദേശസാത്കരണത്തിൽനിന്ന് അകലുകയാണെന്നും സാമൂഹിക ബാധ്യതക്കപ്പുറം കുത്തകകളുടെ താൽപര്യമായി അവയുടെ നിലപാട് മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുപിടി കുത്തകകൾക്ക് മാത്രം വായ്പയെടുക്കാവുന്ന സംവിധാനമായി ബാങ്കുകൾ മാറുന്നത് ആശാസ്യമല്ല. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാങ്ക് ദേശസാത്കരണത്തിൻെറ 50ാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. അന്തർദേശീയ തലത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമായപ്പോഴും രാജ്യത്തെ ബാധിക്കാതിരുന്നത് റിസർവ് ബാങ്കിൻെറ ഇടപെടലും ദേശസാത്കൃത ബാങ്കിങ് സംവിധാനവും മൂലമാണ്. ദേശാസാത്കരണത്തിലൂടെ, സമ്പന്നർക്കുവേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന ബാങ്കുകൾ സാധാരണക്കാർക്കുകൂടി പ്രാപ്യമായി. കേവല പണമിടപാടുകൾക്കപ്പുറം ബാങ്കുകൾക്ക് സാമൂഹിക ബാധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്താൻ ദേശസാത്കരണത്തിനായി. എന്നാൽ, പൊതുമേഖല ബാങ്കുകളെ തകർക്കാനും സ്വകാര്യ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സർഫാസി നിയമം പാവപ്പെട്ടവൻെറ വയറ്റത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി. വിജയരാഘവൻ, ഡോ. ബി.എ. പ്രകാശ്, എൻ. പീതാംബരക്കുറുപ്പ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.