തിരുവനന്തപുരം: കാർട്ടൂൺ വിവാദം മുതൽ യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎ അതിക്രമം വരെയുള്ള വിഷയങ്ങളിൽ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനമൂല്യ സംരക്ഷണസമിതി യോഗത്തിലായിരുന്നു വിശദീകരണം. സമിതി കൺവീനർ പുന്നല ശ്രീകുമാറാണ് യോഗത്തിന് ആരംഭമായി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഇൗ വിവാദവിഷയം പൊതുമണ്ഡലത്തിൽ ചർച്ചയായെന്ന് ചൂണ്ടിക്കാട്ടിയത്. തങ്ങൾക്കും ഇതിൽ ആശങ്കയുണ്ട്. നവോത്ഥാന മൂല്യസംരക്ഷണ സമിതി എന്ന നിലയിൽ ഇതിൽ സർക്കാർ സ്വീകരിച്ച നിലപാടും ആവർത്തിക്കാതിരിക്കാൻ എടുത്ത നടപടിയും വിശദീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലളിതകലാ അക്കാദമിയുടെ കഴിഞ്ഞപ്രാവശ്യത്തെ കാർട്ടൂൺ പുരസ്കാരം തന്നെക്കുറിച്ച് വരച്ച കാർട്ടൂണിനായിരുെന്നന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻതന്നെ പുരസ്കാരം നൽകുകയായിരുെന്നന്ന് വ്യക്തമാക്കി. 'ആവിഷ്കാര സ്വാതന്ത്ര്യത്തോട് തുറന്ന സമീപനമാണ് സർക്കാറിനുള്ളത്. മതചിഹ്നം കാർട്ടൂണിൽ ഉപയോഗിച്ചത് ബന്ധപ്പെട്ട സമൂഹത്തിന് വിഷമം ഉണ്ടാക്കി. അത് പരിശോധിക്കണമെന്ന് പറയാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. അക്കാര്യം ബന്ധപ്പെട്ട ഏജൻസിയോട് പറെഞ്ഞന്നേയുള്ളൂ. യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.െഎയുമായി ബന്ധപ്പെട്ടുണ്ടായ വിഷയം സംഭവിക്കാൻ പാടില്ലായിരുന്നു. പക്ഷേ, സർക്കാർ കർശന നിലപാടാണ് സ്വീകരിച്ചത്. പ്രതികൾെക്കതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി. കുറ്റത്തിന് ഏറ്റവും ഗൗരവമായ നടപടി സ്വീകരിച്ചു. രാജ്യത്തുതന്നെ ഏറ്റവും കുറ്റമറ്റ റിക്രൂട്ട്മൻെറ് ഏജൻസിയാണ് പി.എസ്.സി. യൂനിവേഴ്സിറ്റി കോളജിലെ വിഷയത്തിൻെറ മറവിൽ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണ് വന്നത്. അനേകായിരം ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം'- പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.