മഴയിൽ വ്യാപകനാശം: മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്​റ്റുകൾ ഒടിഞ്ഞു

കൊല്ലം: ശക്തമായ മഴയിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വ്യാപക നാശം. നഗരത്തിൽ എ.ആർ. ക്യാമ്പിന് സമ ീപത്തെ പെട്രോൾ പമ്പ് വളപ്പിൽ നിന്ന മരം കടപുഴകി രണ്ട് തട്ടുകടകൾ തകർന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മരത്തിനോട് ചേർന്ന് നിന്ന ലോറി ഷെഡിലെ കടകളാണ് തകർന്നത്. കടയുടെ സമീപം ലോറി ഷെഡിലെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി മരങ്ങൾ മുറിച്ചുനീക്കി. കടപ്പാക്കട സെക്ഷൻ പരിധിയിൽ ആശ്രാമം ക്രൈംബ്രാഞ്ച് ക്വാർട്ടേഴ്സിന് സമീപവും പോർട്ട് ഓഫിസിന് സമീപവും മരങ്ങൾ കടപുഴകി മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഉളിയകോവിൽ, കടപ്പാക്കട ഫയർ സ്റ്റേഷൻ, കേരളപുരം ഭാഗങ്ങളിലും മരം വീണ് നാശനഷ്ടം ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.