പി.എസ്​.സി ചെയർമാൻ രാജിവെക്കണമെന്ന്​

തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത പി.എസ്.സി ചെയർമാ ൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) മാർച്ചും ധർണയും നടത്തി. പി.എസ്.സി ചെയർമാൻെറ കോലവും കത്തിച്ചു. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം യൂനിവേഴ്സിറ്റി കോളജ് പരീക്ഷ സൻെററാക്കി നടത്തിയിട്ടുള്ള പി.എസ്.സി പരീക്ഷകളും റാങ്ക് ലിസ്റ്റും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് ജോണി മലയം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ നന്തൻകോട് അജയ്, പാറശ്ശാല ജയേന്ദ്രൻ, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി ആർ. അനൂപ്, ജില്ല വൈസ് പ്രസിഡൻറ് കമൽരാജ്, യൂത്ത് ഫ്രണ്ട് നേതാക്കളായ രതീഷ് ഉപയോഗ്, രഞ്ജിത്, സുജിത്ത്, ജിജു, അനൂപ് എ.എസ് എന്നിവർ സംസാരിച്ചു. ഒാേട്ടാ തൊഴിലാളികൾക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം: തലസ്ഥാനത്ത് വലിയതുറ, തമ്പാനൂർ െപാലീസ് സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒാേട്ടാ തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഉന്നത പൊലീസ് അധികൃതരുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജില്ലയിലെ എ.െഎ.ടി.യു.സി യൂനിയൻ അംഗങ്ങളായ മുഴുവൻ തൊഴിലാളികളും ഒാട്ടം നിർത്തിവെച്ച് ഒാേട്ടാകളുമായി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.