Photo: PTP തിരുവനന്തപുരം: പട്ടം താണുപിള്ള ഇച്ഛാശക്തിയുള്ള നേതാവായിരുന്നെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. പട്ടത്ത ിൻെറ 134ാമത് ജന്മജയന്തിയോടനുബന്ധിച്ച് ശ്രീവരാഹത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിൻെറ വികസനത്തിന് ശക്തമായ നേതൃത്വം നൽകിയത് പട്ടംതാണുപിള്ള ആയിരുന്നു. സ്വാതന്ത്ര്യസമരസേനാനി, സ്റ്റേറ്റ് കോൺഗ്രസ് ആദ്യ പ്രസിഡൻറ്, തിരുവിതാംകൂർ-കൊച്ചി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ച് പ്രാഗല്ഭ്യം തെളിയിച്ച ഭരണാധികാരിയായിരുന്നു പട്ടമെന്നും ശിവകുമാർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാളയം ഉദയൻ, ടി. ബഷീർ, ലെഡ്ഗർ ബാവ, പി. പത്മകുമാർ, മണക്കാട് ചന്ദ്രൻകുട്ടി, മധുസൂദനൻ നായർ, ഗോപാലകൃഷ്ണൻ, കെ.കെ.ഗോപകുമാർ, എസ്. പത്മകുമാർ, ശ്രീകുമാർ, ശാന്തപ്പൻ, അനന്തപുരി മണികണ്ഠൻ, വി.എസ്. രാമകൃഷ്ണൻ, ചന്ദ്രബാലൻ, സദാശിവൻ, മണക്കാട് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. Rv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.