കുറ്റിയാനിക്കാട്​ മധു സൗമ്യനായ തൊഴിലാളി നേതാവ്​ -സി. ദിവാകരൻ എം.എൽ.എ

തിരുവനന്തപുരം: തൊഴിലാളികൾ അർപ്പിച്ച വിശ്വാസത്തെ മനസ്സിലാക്കുകയും അത് പ്രവൃത്തി പഥത്തിലെത്തിക്കുകയും ചെയ്ത നേതാക്കളിൽ ഒരാളായിരുന്നു കുറ്റിയാനിക്കാട് മധുവെന്ന് സി. ദിവാകരൻ എം.എൽ.എ. സി.പി.െഎ-എ.െഎ.ടി.യു.സി നേതാവായിരുന്ന കുറ്റിയാനിക്കാട് മധുവിൻെറ മൂന്നാം ചരമവാർഷികദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.െഎ.ടി.യു.സി ജില്ല പ്രസിഡൻറ് സോളമൻ വെട്ടുകാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. സി.പി.െഎ ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, പള്ളിച്ചൽ വിജയൻ, എം.ജി. രാഹുൽ, എം. രാധാകൃഷ്ണൻ നായർ, പട്ടം ശശിധരൻ, പി.എസ്. നായിഡു, മനോജ് ബി. ഇടമന, ഡി. അരവിന്ദാക്ഷൻ, കെ. നിർമലകുമാർ, പി.കെ. രാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.