തിരുവനന്തപുരം: വായനയിലൂടെയും അറിവിലൂടെയുമുള്ള വികസനം മാത്രമാണ് ശാശ്വതമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി. 24ാമത് പി.എൻ. പണിക്കർ ദേശീയ വായനോത്സവത്തിൻെറ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല വായിച്ചുവളരുക ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ഗ്രന്ഥശാലകൾ കേരളത്തിൻെറ വികസനത്തിന് നേതൃത്വം നൽകിയെന്നും അതിലൂടെയുള്ള സാംസ്കാരിക മുന്നേറ്റത്തിന് നാം പി.എൻ. പണിക്കരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചിന്മയ എജുക്കേഷനൽ ആൻഡ് കൾചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് സേവക് ആർ. സുരേഷ്മോഹൻ, ക്വിസ് മാസ്റ്റർ പി. വിജയകുമാർ, തമിഴ് സിനിമാ നടൻ ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനവും എറണാകുളം, കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.