പുരോഗമന സംഘടനകളിലെ കളകൾ പറിച്ചുകളയണം -എം.എ. ബേബി പുരോഗമന സംഘടകലിലെ കളകൾ പറിച്ചു കളയണം- എം.എ ബേബി

തിരുവനന്തപുരം: പുരോഗമന സംഘടനകളിലെ കളകൾ പറിച്ചുകളയണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വി. സീതമ്മാളി ൻെറ 'റഷ്യൻ കാഴ്ചകൾ' പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മോടൊപ്പം നമ്മുടേതല്ലാത്ത സംസ്കാരമുള്ള ചിലർ നുഴഞ്ഞുകയറി കുറ്റകൃത്യങ്ങൾ ചെയ്താൽ ദുഷ്പേര് പ്രസ്ഥാനത്തിനായിരിക്കും. നുഴഞ്ഞുകയറ്റക്കാർക്കെതിരെ സംഘടനക്ക് ജാഗ്രതവേണമെന്ന‌ും അദ്ദേഹം പറഞ്ഞു. പ്രസ‌്ക്ലബ‌് ഹാളിൽ നടന്ന ചടങ്ങിൽ െഡപ്യൂട്ടി മേയർ രാഖി രവികുമാർ പുസ‌്തകം ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രസിഡൻറ് കരായ‌്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷത വഹിച്ചു. വി.എസ‌്. ബിന്ദു പുസ‌്തകം പരിചയപ്പെടുത്തി. കവി വിനോദ‌് വൈശാഖി, പ്രഫ. രമേശൻ നായർ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി സി. അശോകൻ സ്വാഗതവും വി. സീതമ്മാൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.