കെ.എസ്.ആർ.ടി.സി ബസിെൻറ ചില്ല് തകർത്തു

കെ.എസ്.ആർ.ടി.സി ബസിൻെറ ചില്ല് തകർത്തു പത്തനാപുരം: സർവിസ് പൂര്‍ത്തിയാക്കിയ ശേഷം പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിൻെറ ചില്ല് സാമൂഹികവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. പത്തനാപുരം വനംവകുപ്പ് ഡിപ്പോക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിൻെറ മുന്‍വശത്തെ ചില്ലുകളാണ് തകര്‍ത്തത്. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടുപേരാണ് ചില്ല് തകര്‍ത്തത്. ഇതേ തുടര്‍ന്ന് പുന്നല- കൊട്ടാരക്കര ചെയിൻെറ ഒരു സർവിസ് മുടങ്ങി. കെ.എസ്.ആർ.ടി.സി അധികൃതര്‍ പത്തനാപുരം പൊലീസില്‍ പരാതി നൽകി. ഏകദേശം 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിപ്പോയിലെ സ്ഥലപരിമിതി കാരണം റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഇതിന് മുമ്പും സാമൂഹികവിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. കൂടാതെ ഡീസല്‍ മോഷണവും പതിവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.