യൂനിവേഴ്സിറ്റി കോളജ് സാമൂഹിക വിരുദ്ധരുടെ താവളം -എ.​െഎ.എസ്​.എഫ്​

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ അക്രമ പരമ്പരകളും സദാചാര ഗൂണ്ടായിസവും ഏകസംഘടനാ വാദത്തിൻെറ അനന്തര ഫലങ് ങളാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ്. എ.ഐ.എസ്.എഫ് ഉൾപ്പെടെ വിദ്യാർഥി സംഘടനകളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയും വിയോജിക്കുന്നവരെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർഥികെളയും പൂട്ടിയിടുകയും മർദിക്കുകയും ചെയ്യുന്ന കൊടും ക്രിമിനലുകളുടെ താവളമായി യൂനിവേഴ്സിറ്റി കോളജ് മാറുകയാണ്. ക്രിമിനലുകളെ സഹായിക്കുന്ന നടപടികളിൽനിന്ന് എസ്.എഫ്.െഎ പിന്മാറണം. കാമ്പസുകളുടെ ജനാധിപത്യം സംരക്ഷിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളുടെ കടമയാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുൺബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്താവനയിൽ പറഞ്ഞു. by shafeek
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.