16കാരൻെറ ഡ്രൈവിങ് കൗതുകം പുലിവാലായി എന്‍ജിന്‍ സ്റ്റാര്‍ട്ടായി ഓടിയ വാഹനം സമീപവാസിയുടെ മതില്‍ തകര്‍ത്തു നേമം: 16കാരന്‍ സ്റ്റാര്‍ട്ടാക്കി ഓടിച്ച വാഹനം മതില്‍ തകര്‍ത്തു. സംഭവം നടന്നയുടന്‍ വാഹനത്തില്‍നിന്ന് ചാടി രക്ഷപ്പെട്ട കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല. 16കാരന്‍ വാഹനം കൈകാര്യം ചെയ്യുന്നതിൻെറ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. പെരിങ്ങമ്മലക്കുസമീപം സജുവിൻെറ ഉടമസ്ഥതയിലുള്ള തരംഗിണി വാട്ടര്‍സർവിസിൻെറ വാഹനമാണ് സ്റ്റാര്‍ട്ടായി നീങ്ങി സമീപത്തെ മതില്‍ തകര്‍ത്തത്. കഴിഞ്ഞദിവസം രാവിലെ 10.30നായിരുന്നു സംഭവം. ഡ്രൈവര്‍ തലേദിവസം ഓടിച്ചശേഷം റോഡുവശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനമാണ് ഒരു കൗതുകത്തില്‍ 16കാരന്‍ കൈകാര്യംചെയ്തത്. പെരിങ്ങമ്മലക്കുസമീപത്ത് താമസിക്കുന്നയാളാണ് ആണ്‍കുട്ടിയെന്നാണ് സൂചന. കുട്ടി എവിടെപ്പോയി എന്നതിനെക്കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല. അപകടത്തില്‍ വാഹനത്തിൻെറ മുന്‍ഭാഗം തകർന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.