സർക്കാറിനെ വിമർശിച്ച ഇടുക്കി സെക്രട്ടറിയെ തള്ളി സി.പി.​െഎ

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിച്ച ഇടുക്കി ജില്ല സെക്രട്ടറിയെ തള്ളി സി.പി.െഎ സംസ്ഥാന നിർവാഹക സമിതി. ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻെറ പരാമർശത്തിനെതിരെ നിർവാഹക സമിതിയിൽ വിമർശനം ഉയർന്നു. ഇതിന് പിന്നാലെ വിശദീകരണത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കുറ്റപ്പെടുത്തൽ ഒഴിവാക്കേണ്ടതായിരുെന്നന്ന് പറഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒമ്പതിന് നടത്തിയ മാർച്ചിലായിരുന്നു വിവാദ വിമർശം. രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനും വീഴ്ച പറ്റിയെന്നാണ് ശിവരാമൻ വിമർശിച്ചത്. എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തത് സർക്കാറിൻെറ വീഴ്ചയാണെന്നും കുറ്റപ്പെടുത്തി. ഇൗ പരാമർശത്തിനെതിരെ മന്ത്രി എം.എം. മണി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്യുേമ്പാൾ സർക്കാർ വിരുദ്ധ പരാമർശം ശരിയായില്ലെന്ന് യോഗത്തിൽ ഒരംഗം ചൂണ്ടിക്കാട്ടി. സർക്കാറിൻെറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടിെല്ലന്നും ചൂണ്ടിക്കാട്ടി. തുടർന്ന്, നിലപാട് വിശദീകരിച്ച കാനം രാജേന്ദ്രൻ, ജില്ല കൗൺസിലിൻെറ പൊലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന നേതൃത്വത്തിൻെറ അനുമതിയോടെയായിരുന്നെന്ന് പറഞ്ഞു. എസ്.പി വരെയുള്ളവരെ കുറ്റം പറയുന്നതിൽ തെറ്റില്ല. പക്ഷേ, സർക്കാറിനെതിരായ ധ്വനി ഒഴിവാക്കേണ്ടതായിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യൽ കമീഷൻ രൂപവത്കരണവുമായി മുന്നോട്ട് പോകുേമ്പാൾ സർക്കാറിനെ കുറ്റംപറയുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു. ചാത്തന്നൂർ എം.എൽ.എയും സംസ്ഥാന കൗൺസിലംഗവുമായ ജി.എസ്. ജയലാൽ അധ്യക്ഷനായ സഹകരണ സംഘം പാർട്ടി അനുമതിയില്ലാതെ ആശുപത്രി വാങ്ങിയ സംഭവം യോഗം ചർച്ച ചെയ്തില്ല. ജൂലൈ 22 ലെ നിർവാഹക സമിതി ഇക്കാര്യം പരിഗണിക്കും. കഴിഞ്ഞ നിർവാഹ സമിതി യോഗം ഇക്കാര്യത്തിൽ വിശദീകരണം ചോദിക്കുകയും ജയലാൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇനി, ചാത്തന്നൂർ മണ്ഡലം കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കൊല്ലം ജില്ല നേതൃത്വം റിപ്പോർട്ട് നൽകേണ്ടതുണ്ട്. സംസ്ഥാന നേതൃത്വവും ചില കാര്യങ്ങളിൽ വിശദീകരണം ആരാഞ്ഞു. മുൻ കേന്ദ്രമന്ത്രി ഇന്ദ്രജിത് ഗുപ്തയുടെ ജന്മശതാബ്ദി ആഘോഷത്തിൻെറ ഭാഗമായി ജൂലൈ 25ന് തിരുവനന്തപുരത്ത് 'തെരഞ്ഞെടുപ്പ് പരിഷ്കരണത്തിൽ' സെമിനാർ നടത്താനും തീരുമാനിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.