സിൽവർ ഹോം ജഗതി: സിൽവർ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനാചരണം -രാവിലെ 10.30 ഹോട്ടൽ പൂർണ: ജമാഅത്ത് യൂത്ത് കൗൺസിലിൻെറ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് സമ്മേളനം -വൈകു. 5.00 ഒാവർബ്രിഡ്ജ്: വഞ്ചി പുവർഫണ്ടിൻെറ കീഴിൽ ആരംഭിക്കുന്ന വഞ്ചി പുവർഫണ്ട് അമ്മവീടിൻെറ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -വൈകു. 4.00 പഴവങ്ങാടി: പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും -രാവിലെ 10.00 ആശുപത്രി, ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം; ദമ്പതികൾ പിടിയിൽ തിരുവനന്തപുരം: ആശുപത്രി, ബസ് സ്റ്റാൻഡ്, തിരക്കുള്ള ബസുകൾ എന്നിവ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ദമ്പതികൾ പൊലീസ് പിടിയിൽ. പൂന്തുറ പള്ളിത്തെരുവ് മാണിക്യംവിളാകത്ത് വീട്ടിൽ പീരുമുഹമ്മദ് (68), ഭാര്യ ഷാഹിദബീവി (58) എന്നിവരാണ് പിടിയിലായത്. പെരുമ്പഴുതൂർ സ്വദേശിയായ യുവതി ബസിൽ കയറാൻ ശ്രമിക്കവെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇവർക്ക് ഫോർട്ട്, തമ്പാനൂർ, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തമ്പാനൂർ ഇൻസ്പെക്ടർ എസ്. അജയകുമാർ, സബ് ഇൻസ്പെക്ടർമാരായ ജിജുകുമാർ, അരുൺ രവി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.