നേമം: സ്റ്റേഷന്‍ പരിധിയില്‍ രണ്ടുസ്ഥലങ്ങളിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ അന്വേഷണം വഴിമുട്ടുന്നു. നേമം ശാന്ത ിവിള വാറുവിളാകത്ത് വീട്ടില്‍ ലതയുടെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 13ന് അർധരാത്രിയോടടുത്ത് അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയിരുന്നു. വീടിൻെറ ചുമരുകളിലും ഭിത്തിയിലും തൂക്കിയിരുന്ന ഫോട്ടോകളില്‍ കരിഓയില്‍ ഒഴിക്കുകയും ഓടുമേഞ്ഞ വീടിനുനേരേ കല്ലെറിയുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരുമാസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ജൂണ്‍ 30ന് പള്ളിച്ചലില്‍ നടന്ന മോഷണമാണ് മറ്റൊന്ന്. ഏജീസ് ഓഫിസിലെ ജീവനക്കാരനും പള്ളിച്ചല്‍ പുന്നമൂട് സ്വദേശിയുമായ സുനിലിൻെറ വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ രണ്ടര പവന്‍ സ്വർണാഭരണമാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തുകയും നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. മോഷണവും മോഷണശ്രമങ്ങളും വർധിച്ചുവരുകയും സംഭവങ്ങളില്‍ തുമ്പുണ്ടാക്കാന്‍ പൊലീസ് പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നേമം ഭാഗത്ത് ശക്തമായ പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.