മാലിന്യസംസ്‌കരണത്തില്‍ മാതൃകയായി പാറശ്ശാല താലൂക്കാശുപത്രി

തിരുവനന്തപുരം: മാലിന്യസംസ്‌കരണത്തില്‍ മാതൃകാപദ്ധതികള്‍ നടപ്പാക്കി പാറശ്ശാല താലൂക്കാശുപത്രി. ബയോഗ്യാസ് പ്ല ാൻറ്, ബയോപാര്‍ക്ക്, ഏറോബിക് ബിന്നുകള്‍ തുടങ്ങിയവ മാലിന്യസംസ്‌കരണത്തിനായി സജ്ജീകരിച്ചു. അജൈവമാലിന്യം വേര്‍തിരിച്ച് സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി യൂനിറ്റാണ് ബയോപാര്‍ക്ക്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ഫര്‍ണിച്ചര്‍ വേസ്റ്റ്, ലോഹവസ്തുക്കള്‍ തുടങ്ങിയവ ഇതുവഴി തരംതിരിച്ച് സംഭരിക്കാനാകും. വേര്‍തിരിക്കുന്ന പ്ലാസ്റ്റിക് കഴുകി ഉണക്കി പാറശ്ശാല പഞ്ചായത്തിൻെറ കലക്ഷന്‍ സൻെററില്‍ എത്തിക്കുകയും മറ്റു വസ്തുക്കള്‍ വിവിധ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻെറ ഫണ്ടില്‍ ഉള്‍പ്പെടുത്തി മുണ്ടൂരിലെ ഇൻറഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സൻെററാണ് ഈ യൂനിറ്റ് നിര്‍മിച്ചത്. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് ബയോഗ്യാസ് പ്ലാൻറില്‍ സംസ്‌കരിക്കുന്നത്. എം.ആര്‍.എഫ് യൂനിറ്റിനോട് ചേര്‍ന്നുസ്ഥാപിച്ചിട്ടുള്ള ഏറോബിക് ബിന്നുകളില്‍ ആശുപത്രി വാര്‍ഡുകളില്‍ എത്തുന്ന ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കുകയും ആശുപത്രിയുടെ കൃഷിത്തോട്ടത്തില്‍ത്തന്നെ ഉപയോഗിക്കുകയും ചെയ്യും. ഏറോബിക് ബിന്നില്‍ സംസ്‌കരിക്കാന്‍ കഴിയാത്ത അവശിഷ്ടങ്ങള്‍ തുടങ്ങിയവ കത്തിക്കുന്നതിന് ഇന്‍സിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. മലിനജല സംസ്‌കരണത്തിനായുള്ള സ്വീവേജ് ട്രീറ്റ്‌മൻെറ് പ്ലാൻറിൻെറ നിര്‍മാണജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ ആരോഗ്യ മിഷനാണ് നിര്‍മാണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.