IMP വിമതവൈദികരോട് തൽക്കാലം സംഘർഷം വേണ്ടെന്ന് സിനഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരിച്ചെത്തിയതുമായി ബന്ധപ്പ െട്ട് വിമതവൈദികരോട് സംഘർഷത്തിന് പോകേണ്ടെന്ന് സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗത്തിൽ തീരുമാനം. വത്തിക്കാൻ തീരുമാനത്തെ വെല്ലുവിളിച്ച് യോഗം ചേരുകയും കർദിനാളിനെതിരെ പരസ്യ നിലപാടെടുക്കുകയും ചെയ്ത വൈദികർക്കെതിരെ തൽക്കാലം കാര്യമായ നടപടിയെടുക്കില്ല. വൈദികരുയർത്തുന്ന പ്രശ്നങ്ങൾക്ക് നേരിട്ട് മറുപടി പറഞ്ഞ് കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാനാണിത്. ആഗസ്റ്റിൽ നടക്കുന്ന വിപുല സിനഡ് യോഗംവരെ കുഴപ്പങ്ങളില്ലാതെ നീങ്ങണം. അന്ന് പൂർണമായി തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നുമാണ് സിനഡിൻെറ അഭിപ്രായം. അതേസമയം, വത്തിക്കാൻെറ തീരുമാനത്തിൽ ഉറച്ചുനിന്ന് പ്രശ്നങ്ങളില്ലാതെ വിമതവൈദികരോട് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്യും. കാക്കനാട് മൗണ്ട് സൻെറ് തോമസിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പുതുതായി അധികാരത്തിലെത്തിയ വികാരി ജനറാൾ ജോസ് പുതിയേടത്ത്, ഫാ. ജോസ് പൊള്ളയിൽ എന്നിവരെ സിനഡിൽ വിളിച്ചുവരുത്തി മാർഗനിർദേശങ്ങൾ നൽകി. ആർച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞെരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സ്ഥിരം സിനഡിൽ അംഗമായ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് റോമിലായതിനാലാണ് പകരക്കാരനായി മാർ കല്ലറങ്ങാട്ട് യോഗത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.