തിരുവനന്തപുരം: . കീമോതെറപ്പിക്കുള്ള രണ്ടു മരുന്നുകൾ ആർ.സി.സിയിൽ ലഭ്യമല്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ിരുന്നു. ആർ.സി.സിക്ക് വേണ്ടി കേരള മെഡിക്കൽ സർവിസ് കോർപറേഷനാണ് മരുന്ന് നൽകുന്നത്. ജൂണിൽ മരുന്നുകൾ കൃത്യ സമയത്ത് വാങ്ങി നൽകാൻ കോർപറേഷന് കഴിഞ്ഞില്ല. ബദൽ സംവിധാനമെന്ന നിലയിൽ എസ്.എ.ടി പേയിങ് കൗണ്ടർ ഫാർമസിയിൽനിന്ന് സൗജന്യമായി രോഗികൾക്ക് മരുന്ന് ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിൻെറ തുക ആർ.സി.സി പേയിങ് കൗണ്ടറിന് നൽകുകയായിരുന്നു പതിവ്. േരാഗികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ മെഡിക്കൽ സർവിസ് കോർപറേഷൻെറ അനുമതിയോടെ ഒൗഷധങ്ങൾ വാങ്ങി ആർ.സി.സി ഫാർമസിയിൽ ലഭ്യമാക്കിയിട്ടുണ്ട്. രോഗികൾക്ക് ഇനിമുതൽ ഇൗ മരുന്നുകൾ ആർ.സി.സി ഫാർമസിയിൽനിന്ന് നേരിട്ട് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.