മയക്കുമരുന്ന്​ വിരുദ്ധ വാരാചരണം സമാപിച്ചു

തിരുവനന്തപുരം: കേരള ലഹരിനിർമാർജനസമിതി, ജനമൈത്രി പൊലീസുമായി സഹകരിച്ച് ജൂൺ 26 മുതൽ ജൂലൈ രണ്ടുവരെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ വാരാചരണം ഗവ. യു.പി സ്കൂളിൽ സമാപിച്ചു. ലഹരിവിരുദ്ധ വിളംബര റാലി എക്സൈസ് ഡെപ്യൂട്ടി കമീഷണർ എസ്. മുഹമ്മദ് ഉബൈദ് ഫ്ലാഗ്ഒാഫ് ചെയ്തു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് രാജൻ അമ്പൂരി, വർക്കിങ് പ്രസിഡൻറ് പനച്ചമൂട് ഷാജഹാൻ, ജില്ല ചെയർമാൻ ഡോ. ഷാജി ജേക്കബ്, കൗൺസിലർ കരമന അജിത്ത്, ഡി.സി.സി സെക്രട്ടറി ടി. ബഷീർ, മുസ്ലിം ലീഗ് ജില്ല ട്രഷറർ യു. ഗുലാംമുഹമ്മദ്, സി.പി.എം എൽ.സി സെക്രട്ടറി എ.എം. ഇഖ്ബാൽ, ജമാഅത്ത് പ്രസിഡൻറ് അഹമ്മദ് ഖനി ഹാജി, പി.ടി.എ പ്രസിഡൻറ് ഇക്ബാൽ, ആർ.എൽ രമ്യ, ദിവ്യ എസ്. ബാബു, സന്ധ്യാ റാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.