വലിയതുറ: ബാഗിൽ വെടിയുണ്ടകൾ കാണപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ. കിളിമാനൂർ സ്വദേശ ി പ്രജിത്ത് (19) ആണ് പിടിയിലായത്.വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ പോകാൻ എത്തിയ ഇയാളുടെ ബാഗ് പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് വെടിയുണ്ടകൾ കണ്ടത്തിയത്. എയർലൈൻസ് അധികൃതർ നൽകിയ വിവരത്തെതുടർന്ന് വലിയതുറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദേശത്തുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ പോവുകയായിരുന്നുവെന്നും സൈന്യത്തിലായിരുന്ന പിതാവിൻെറ സഹോദരൻെറ ബാഗാണ് കൈവശമുണ്ടായിരുന്നതെന്നും പ്രജിത്ത് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.