തിരുവനന്തപുരം: സംസ്‌കൃത കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകന് എസ്.എഫ്.ഐക്കാരുടെ ക്രൂരമർദനം. സംസ്‌കൃത കോളജിലെ രണ്ടാം വർഷ വേദാന്ത വിദ്യാർഥി ആഷിഖിനാണ് (ജിത്തു) മർദനമേറ്റത്. സാരമായി മർദനമേറ്റതിനുപുറമെ ഇയാളുടെ വലതു കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെതുടർന്നാണ് ക്ലാസ് വീട്ട് പുറത്തേക്കിറങ്ങിയ വിദ്യാർഥിയെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചതെന്നാണ് വിവരം. എ.ഐ.എസ്.എഫ് പ്രവർത്തകനായ ആഷിഖ് ഒന്നാം വർഷ വിദ്യാർഥിയായി സംസ്‌കൃത കോളജിൽ എത്തുമ്പോൾ എസ്.എഫ്.ഐയിൽ അംഗത്വം എടുക്കാത്തതിനെചൊല്ലി നേരത്തേ തർക്കത്തിലും വൈരാഗ്യത്തിലുമായിരുന്നു. പലതവണ ഇയാളെ എസ്.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. പലതവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതായും രക്ഷാകർത്താക്കൾ ആരോപിച്ചു. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സി. ദിവാകരന് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു. ഇതിനുപുറമെ ആഷിഖിൻെറ നേതൃത്വത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകരും സ്വീകരണം നൽകിയത് എസ്.എഫ്.ഐക്കാരെ ചൊടിപ്പിച്ചു. ഇതിനിടെ ബുധനാഴ്ച രാവിലെ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതാണ് മർദനത്തിന് കാരണമെന്ന് ആഷിഖ് പറഞ്ഞു. ക്ലാസിൽനിന്ന് പുറത്തിറങ്ങിയ ഇയാളെ തടഞ്ഞുെവച്ച എസ്.എഫ്.ഐ പ്രവർത്തകർ ഉടുപ്പ് വലിച്ചുകീറുകയും മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനു പുറമെ റാഗിങ് നടത്തിയതായും ആഷിഖ് ആരോപിച്ചു. ജനറൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേൻറാൺമൻെറ് പൊലീസ് ഇൻസ്‌പെക്‌ടർക്ക് ആഷിഖ് പരാതി നൽകി. മൂന്നാം വർഷ വിദ്യാർഥികളായ അഖിൽ, വിശാഖ് എന്നിവരുടെ നേതൃത്വത്തിലെ വിദ്യാർഥി സംഘമാണ് മർദിച്ചതെന്ന് ഇയാൾ പരാതിൽ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, മാങ്കോട് രാധാകൃഷ്ണൻ, മീനാങ്കൽ കുമാർ, പി.കെ. രാജു തുടങ്ങിയവർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളെ സന്ദർശിച്ചു. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പിന്നാക്കവിഭാഗ കമീഷൻ, കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് പരാതി നൽകുമെന്ന് പിതാവ് പുറത്തിപ്പാറ സജീവ് അറിയിച്ചു. ചിത്രം: AJITH 001: മർദനത്തിൽ പരിക്കേറ്റ ആഷിഖിനെ സി.പി.ഐ ജില്ല പ്രസിഡൻറ് ജി.ആർ. അനിൽ സന്ദർശിച്ചപ്പോൾ AJITH 002: മർദനത്തിൽ പരിക്കേറ്റ ആഷിഖ് Ajith Kattackal Correspondent
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.