തിരുവനന്തപുരം: കെട്ടിടനിർമാണ അനുമതിയിലെ അനാവശ്യ കാലതാമസവും അഴിമതിയും അസാനിപ്പിക്കണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്സ്, സൂപ്പർവൈസേഴ്സ് ഫെഡറേഷൻ -െലൻസ്ഫെഡ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ എൻജിനീയറിങ് ഉദ്യോഗസ്ഥർക്ക് നിർമാണനിയമങ്ങളെയും മാറ്റങ്ങളെയുംകുറിച്ച് കൃത്യമായ ധാരണയില്ല. ഒാരോരുത്തർക്കും തോന്നുംവിധം നിയമങ്ങളെ വക്രീകരിച്ച് നോട്ടീസ് അയക്കുകയാണെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഴിമതി തടയാനും നിയമം അനുസരിച്ച് നിർമാണം നടത്താനും വിവിധഘട്ടത്തിൽ ലൈസൻസികളുടെ സൈറ്റ് പരിശോധനാ സർട്ടിഫിക്കറ്റ് ഉറപ്പാക്കും വിധം നിയമഭേദഗതി കൊണ്ടുവരണം. കോഴിക്കോട് കോർപറേഷനിൽ നടപ്പാക്കുന്ന സുവേഗ സോഫ്റ്റ്വെയർ എല്ലായിടത്തും നടപ്പാക്കണമെന്നും വി.എസ്. സുനിൽകുമാർ, സജു ഡി.എസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.