ഫ്രറ്റേണിറ്റി: ജാഥാവാഹനങ്ങൾ വിട്ടുനൽകി, ഏഴുപേരുടെ ജാമ്യാപേക്ഷ നിരസിച്ചു

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മൻെറിൻെറ സൗഹൃദരാഷ്ട്രീയ ജാഥക്കുനേരെ കഴിഞ്ഞദിവസമുണ്ടായ പൊലീസ് നടപടിക്കിടെ പിടിച്ചെടുത്ത ജാഥാവാഹനങ്ങൾ ചൊവ്വാഴ്ച വിട്ടുനൽകി. അഞ്ച് വാഹനങ്ങളാണ് വിട്ടുനൽകിയത്. തുടർന്ന് ജാഥ ജില്ലഅതിർത്തിയായ പാരിപ്പള്ളിയിൽനിന്ന് പുനരാരംഭിച്ച് കൊല്ലംജില്ലയിൽ പ്രവേശിച്ചു. കഴിഞ്ഞദിവസം റിമാൻഡ് ചെയ്ത എട്ടുപ്രവർത്തകരിൽ ഒരാൾക്ക് ജാമ്യം അനുവദിച്ചു. ബുധനാഴ്ച പരീക്ഷയായതിൽ ലോകോളജ് വിദ്യാർഥി റഹ്മാനാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. ജാഥയുടെ ഒന്നാംദിവസമായ തിങ്കളാഴ്ച മെഡിക്കൽ കോളജിൽനിന്ന് ആരംഭിച്ച പര്യടനം വനിതാ കോളജ്, നാഷനൽ കോളജ് എന്നിവിടങ്ങളിലെ സ്വീകരണം പൂർത്തിയാക്കി ഉച്ചക്ക് മൂന്നോടെ ലോ കോളജിലേക്ക് എത്തിയപ്പോഴായിരുന്നു പൊലീസ് ലാത്തിച്ചാർജ്. വാഹനങ്ങൾ പിടിച്ചെടുത്തതോടെ ജാഥയുടെ ആദ്യദിവസത്തെ പര്യടനം മുടങ്ങുകയായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനുപുറെമ ബീമാപള്ളി, തോന്നയ്ക്കൽ ലാൽബാഗ് കോളനി എന്നിവിടങ്ങളിലാണ് പര്യടനം നിശ്ചയിച്ചിരുന്നത്. ലാത്തിച്ചാർജിൽ സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടിന് കാര്യമായ പരിക്കുണ്ട്. ഇദ്ദേഹത്തെ വിദഗ്ധചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.