തിരുവനന്തപുരം: പലവിധ കാരണങ്ങളാല്‍ ആലംബഹീനരാകുകയും രോഗപീഡകള്‍മൂലം ദുരിതം അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രകാരന്മാരും ചിത്രകാരികളും ഒത്തുചേരുന്നു. പാലിയം ഇന്ത്യയുടെ നേതൃത്വത്തില്‍ ജൂലൈ നാലു മുതല്‍ ആറുവരെ മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഇവര്‍ ചിത്രങ്ങള്‍ വരച്ച് വില്‍ക്കും. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം പൂര്‍ണമായും രോഗികളുടെയും മക്കളുെടയും ഉറ്റവര്‍ നഷ്ടപ്പെട്ടവരുെടയും ക്ഷേമത്തിനും പുനരധിവാസത്തിനുമായാണ് ചെലവാക്കുക. 'മഞ്ഞുതുള്ളി' എന്നു പേരിട്ടിരിക്കുന്ന പരിപാടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നതാണ്. ഒട്ടേറെ ചിത്രകാരന്മാരും ചിത്രകാരികളും പരിപാടിയില്‍ പങ്കെടുത്ത് തല്‍സമയം ചിത്രങ്ങള്‍ വരക്കും. നേരത്തേ വരച്ചിട്ടുള്ള ചിത്രങ്ങളും വില്‍പനക്കായി പ്രദര്‍ശിപ്പിക്കും. വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ചിത്രം വാങ്ങുന്നതിലൂടെ പണം ഒരു കാരുണ്യപ്രവൃത്തിക്കായി ചെലവഴിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10ന് കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. Rv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.