തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള -പെൻഷൻ പരിഷ്കരണത്തിനായി 11ാം ശമ്പള കമീഷനെ ഉടൻ നിയമിക്കണമെന്ന് ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 11ാം ശമ്പള പരിഷ്കരണം നടപ്പാക്കുക, സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷൻ ഒാഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻസ് (ഫെറ്റോ) സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.കെ. ജയകുമാർ, ബി. മനു, സജീവ് തങ്കപ്പൻ, കെ.പി. പ്രദീപ്, ജി.ഡി. അജികുമാർ, ആർ. ശ്രീകുമാരൻ, ആർ. ബിജു, എസ്. സജീവ്കുമാർ, ടി.െഎ. അജയകുമാർ, സി.കെ. ജയപ്രസാദ്, കെ.ആർ. മോഹനൻനായർ, എസ്. അരുൺകുമാർ, പി.വി. ശ്രീകലേശൻ, കെ.കെ. ശ്രീകുമാർ, എ. അനിൽകുമാർ, പി.എൻ. രാജേഷ്, എസ്. വിനോദ്കുമാർ, പാക്കോട് ബിജു, ഭദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു. Feto jpg 11ാം ശമ്പള കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫെറ്റോ നടത്തിയ സെക്രേട്ടറിയറ്റ് ധർണ ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.