ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സമ്മേളനം തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 45ാം സംസ്ഥാന സമ്മേളനം ജൂലൈ നാല്, അഞ്ച് തീയതികളില്‍ തലസ്ഥാനത്ത് നടക്കും. വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷന്‍ പ്രസിഡൻറ് എം.എസ്. ബിനുകുമാര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജുവും അഞ്ചിന് രാവിലെ ചേരുന്ന ട്രേഡ് യൂനിയന്‍ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി എം. മനോഹരൻ, സെക്രട്ടറി എസ്. വിദ്യാധരന്‍ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. \Bപ്രവാസി അവഗണന: ഇൻകാസ് രാപകൽ നിരാഹാരത്തിന്\B തിരുവനന്തപുരം: പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ പ്രവാസി സംഘടനയായ ഇന്‍കാസ്, ഒ.ഐ.സി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ നിരാഹാരസമരം നടത്തും. രാവിലെ 10ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഇന്‍കാസ് ഭാരവാഹികളായ ഹൈദര്‍ തട്ടത്താഴത്ത്, ഫൈസല്‍ തഹാനി, ദീപ അനില്‍, ഷാജി പി.കെ. കാസിമി തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിൻെറ മരണവുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. \BAttn. Sampathikam... ടി.വി.എസ് മോേട്ടാഴ്സ് പുതിയ ഒാേട്ടാറിക്ഷ പുറത്തിറക്കി\B തിരുവനന്തപുരം: കൂടുതല്‍ മൈലേജും പുത്തന്‍ സവിശേഷതകളുമായി ടി.വി.എസ് മോട്ടോഴ്‌സ് പുതിയ ഓട്ടോറിക്ഷ നിരത്തിലിറക്കിയെന്ന് റീജനല്‍ മാനേജര്‍ ഹരിഹരന്‍ ജയസുബ്രഹ്മണ്യം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 225 സി.സി ലിക്വിഡ് കൂള്‍ഡ് എൻജിനോടുകൂടിയ ടി.വി.എസ് കിങ് ഡ്യൂറോമാക്‌സ് ഓട്ടോറിക്ഷയാണ് തിരുവനന്തപുരത്ത് പുറത്തിറക്കിയത്. കുറഞ്ഞ പരിപാലനചെലവും ഭാഗങ്ങളുടെ ദീര്‍ഘായുസ്സുമാണ് പുതിയ വാഹനത്തിൻെറ ആകര്‍ഷണം. ഉയര്‍ന്ന പവറും പിക്കപ്പും സുഖകരമായ സീറ്റ്, സസ്‌പെന്‍ഷന്‍ എന്നിവയും പ്രത്യേകതകളാണ്. ഒന്നരലക്ഷം രൂപയാണ് ഷോറൂം വില. ടി.വി.എസിൻെറ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.