ആര്യനാട്: യുവാക്കളെ മർദിച്ച മുണ്ടേല കൊക്കോതമംഗലം മംഗലത്ത് അഖിൽ ഭവനിൽ രാഖിൽ(19), കൊക്കോതമംഗലം വാറുവിളാകത്ത് വീട്ടിൽ രജിത്(20), കൊക്കോതമംഗലം അജനംവീട്ടിൽ അജിൻ പ്രസാദ് (20) എന്നിവരെ ആര്യനാട് പൊലീസ് . സംഭവത്തിൽ ഏഴുപേർക്കെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. പുളിമൂട് കിഴക്കുംപുറം വടക്കുംകര പുത്തൻവീട്ടിൽ രതീഷ് (29), കളിയൽനട സ്വദേശികളായ വിഷ്ണു (25), ഗോകുൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയലും ചികിത്സ തേടി. രതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഒാട്ടോ പുളിമൂടിന് സമീപം ഇൗ സംഘം തടഞ്ഞിരുന്നു. ഒടുവിൽ ആര്യനാട് പൊലീസാണ് പരിക്കേറ്റവരെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.